കൊച്ചിയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ എക്സൈസ് പിടിയിൽകൊച്ചിയിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ എക്സൈസ് പിടിയിൽ

0

കൊച്ചി-: ഹാഷിഷ് ഓയിലുമായാണ് യുവാക്കൾ കുമ്പളങ്ങിയിൽ പിടിയിലായത്. മാസങ്ങളോളും പ്രതികളെ നിരീക്ഷിച്ചു വരുകയായിരുന്നു എക്സൈസുകാർ.51ഗ്രാം ഹാഷിഷ് ഓയിലുമായി കൊച്ചി താലൂക്ക്, കുമ്പളങ്ങി വില്ലേജ്, ഭജനമഠംദേശത്ത് ,പാടശേഖരം റോഡിൽ, നാങ്കേരിൽ വീട്ടിൽ ആൻ്റണി മകൻ മെർഷൽ ആൻ്റണി(18/22), കൊച്ചി താലൂക്ക്, കുമ്പളങ്ങി വില്ലേജിൽ, കല്ലഞ്ചേരി റോഡ് ദേശത്ത്, വിരുത്തിപ്പറമ്പ് വീട്ടിൽ സുനിൽ കുമാർ മകൻ അർജുൻ സുനിൽ കുമാർ (19/22) കൊച്ചി താലൂക്ക്, കുമ്പളങ്ങി വില്ലേജ്, കുമ്പളങ്ങി കോയബസാർ ദേശത്ത്, ചക്കുതറ വീട്ടിൽ സുനിൽ മകൻ അക്ഷയ് (19/22)എന്നിവർ പിടിയിലായി. 3ml ഹാഷിഷ് ഓയിലിന് ഏകദേശം 3000 മുതൽ 4000 രൂപ നിരക്കിലാണ് വിൽപ്പന നടത്തി വരുന്നത്. കഞ്ചാവ് വാറ്റി അതിൽ നിന്ന് കിട്ടുന്ന ഓയിലാണ് ഹാഷിഷായി ഉപയോഗിക്കുന്നത്. കൊച്ചി ഇപ്പോൾ മയക്ക് മരുന്ന് കേന്ദ്രമായി ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. യുവാക്കൾക്കിടയിൽ ഇപ്പോൾ മയക്ക് മരുന്നുകൾ യഥേഷ്ടം പേടി കൂടാതെ വിൽപ്പന നടത്താം എന്ന രീതിയിൽ നിയമ വ്യവസ്ഥിതി എത്തിയിരിക്കുന്നു.ഏകദേശം 100 ഗ്രാമിനു മേലെ ഹാഷിഷ് ഓയിൽ കൈവശം വെച്ചാൽ മാത്രമേ പ്രതികളെ റിമാൻറ് ചെയ്യാൻ പറ്റുകയുള്ളു. മറ്റുള്ള ജില്ലകളിൽ നിന്നും യുവാക്കൾ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ oyo പോലുള്ള ഹോട്ടലുകളിൽ മുറികൾ എടുത്ത് താമസിച്ചാണ് മയക്ക് മരുന്നുകൾ വിൽപ്പന നടത്തി വരുന്നത്. മയക്ക് മരുന്ന് ലഭിച്ചതിനെക്കുറിച്ച് അന്വേഷിച്ചതിൽ വൻ മയക്ക് മരുന്ന് റാക്കറ്റുളെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഉണ്ടാകുമെന്നും മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ മുരളിധരൻ എസ്.ബി അറിയിച്ചു. കുമ്പളങ്ങി കല്ലംഞ്ചേരി ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തി വന്നിരുന്നത്. 100 ഗ്രാം കൈവശം വെച്ചാൽ 10 വർഷം വരെ ശിക്ഷ കിട്ടുന്ന കുറ്റമാണ് .ടീ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ അരുൺ.കെ.കെ ,കെ.പി ജയറാം,സിവിൽ എക്സൈസ് ഓഫീസർമാരായ പി.എക്സ്.റൂബൻ, ഇഷാൽ അഹമ്മദ്, ടോണി ഹെസക്കിയേൽ, വനിത സി.ഇ.ഒ നെസ് ലി,ഡ്രൈവർ അജയൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here