പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാറാട് ബീച്ചിലെ കോതന്റകത്ത് നിഖിൽ ലാൽ (29) ആണ് അറസ്റ്റിലായത്. ഉത്സവാഘോഷത്തിനിടെ പെൺകുട്ടിയെ ആക്രമിച്ച ഇയാൾ ഒളിവിലായിരുന്നു.

മാറാട് ഉത്സവാഘോഷത്തിനിടെ മാർച്ച് എട്ടിനാണ് സംഭവം. പെൺകുട്ടിയുടെ കൈപിടിച്ച് തിരിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. സത്യൻ ശേഷം പിന്നീട് ഒളിവിൽപ്പോവുകയുമായിരുന്നു. നേരത്തെ കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ നല്ലനടപ്പ് ജാമ്യത്തിന് ബോണ്ട് എക്‌സിക്യൂട്ട് ചെയ്യിപ്പിച്ച പ്രതിയാണ് നിഖിൽലാൽ.

മാറാട് പോലീസ് എസ്.ഐ.മാരായ കെ. ഹരീഷ്, കെ.വി. ശശികുമാർ, എ.എസ്.ഐ. പി. മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡാനി തോമസ്, സി.പി.ഒ.മാരായ കെ. പ്രദീപ്കുമാർ, ഷിബില എന്നിവരുൾപ്പെട്ട സംഘമാണ് പുതിയാപ്പയിൽവെച്ച് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply