ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് മാർച്ച് 25ന് സത്യപ്രതിജ്ഞ ചെയ്യും. ഭാരത് രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏക്കാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങി 200ഓളം വിവിഐപികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞടുപ്പിൽ 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചാണ് ബിജെപി അധികാരം നിലനിർത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.