മൂന്നാർ കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പുലിയുടെ അക്രമണത്തിൽ നിന്ന് തൊഴിലാളിക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്

0

തൊടുപുഴ: മൂന്നാർ കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ പുലിയുടെ അക്രമണത്തിൽ നിന്ന് തൊഴിലാളിക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകിൽ പിടികൂടിയത്. ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി സമീപത്തെ കാട്ടിലെക്ക് ഓടിമറഞ്ഞു.

പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകിൽ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.

കഴിഞ്ഞ കുറെ നാളുകളായി തോട്ടം മേഖലയിൽ പുലിയുടെയും കടുവയുടെയും സാനിദ്ധ്യമുണ്ട്. തൊഴിലാളികളുടെ ഉപജിവനമാർ​ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. പ്രതിഷേധങ്ങളും സമരങ്ങളും വനം വകുപ്പിനെതിരെ ഉയർന്ന് വന്നിട്ടും അധികാരികളുടെ നിസംഗതയാണ് ആക്രമണങ്ങൾ കൂടാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

Leave a Reply