കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കാണാതായെന്നു കരുതിയ തൊഴിലാളിയെ കണ്ടെത്തി. അപകടസ്ഥലത്തുനിന്ന് ഇയാൾ ഭയന്നോടി പോയതായിരുന്നു. ഇതോടെ രാത്രി ഏഴോടെ തെരച്ചിൽ അവസാനിപ്പിച്ചു.
അപകടം നടക്കുമ്പോള്‍ ഏഴു പേര് കുഴിയിലിറങ്ങിനിന്ന് പണിയെടുക്കുന്നുണ്ടായിരുന്നുവെന്നാണ് മറ്റു തൊഴിലാളികൾ പറഞ്ഞത്. ഇതേതുടര്‍ന്നാണ് ആറു പേരെ കണ്ടത്തിക്കഴിഞ്ഞിട്ടും ഒരാള്‍ക്കായി തെരച്ചില്‍ തുടർന്നത്. എന്നാൽ കാണാതായെന്നു കരുതിയ തൊഴിലാളിയെ പിന്നീട് കണ്ടെത്തി. അപകടസ്ഥലത്തുനിന്ന് ഇയാൾ ഭയന്നോടി പോകുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.20 ന് കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയില്‍ കെട്ടിടനിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ നാല് അതിഥി തൊഴിലാളികളാണ് മരിച്ചത്. ആകെ ആറുപേർ മണ്ണിനടിയിൽപ്പെട്ടതിൽ രണ്ടു പേരെ രക്ഷപ്പെടുത്താനായി. പശ്ചിമബംഗാള്‍ സ്വദേശികളായ ഫൈ ജുല മണ്ഡല് (39), കുഡൂസ് മണ്ഡല് (50), നജ്ജേഷ് അലി (29), നൂര്‍ അമീന് മണ്ഡല് (18) എന്നിവരാണ് മരിച്ചത്. മെനി റൂള്‍, ജയ്റൂള് മണ്ഡല് എന്നിവ രെയാണ് രക്ഷപ്പെടുത്തിയത്. ഇവർ എറണാകുളം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കെട്ടിടം നിർമിക്കാൻ പില്ലര്‍ സ്ഥാപിക്കാനായി ഇരുപത്തഞ്ചടിയോളം ആഴത്തില്‍ താഴ്ത്തിയ കുഴിയിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ കുഴിയിൽനിന്നും എടുത്ത് മുകളില്‍ കൂനയായി വച്ചിരുന്ന മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മുമ്പ് മണ്ണു കൊണ്ടുവന്ന് നികത്തിയ സ്ഥലത്താണ് നെസ്റ്റ് കമ്പനിയുടെതന്നെ കെട്ടി ടത്തിനായുള്ള നിര്‍മാണം നടക്കുന്നത്. മുമ്പ് നികത്തിയ ഭൂമിയായതിനാല്‍ മണ്ണിന് ഉറപ്പു കുറവായിരുന്നു.
അപകടം നടന്ന് അരമണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങാനായത്. കരാറുകാരനടക്കം 25 തൊഴിലാളികളാണ് അപകടസമയത്ത് സൈറ്റിലുണ്ടായി രുന്നത്. 15 ദിവസം മുമ്പാണ് ഇവരുടെ ബാച്ച് ഇവിടേക്ക് എത്തിയത്.