വ​നി​താ ലോ​ക​ക​പ്പ്: ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്തു

0

ഹാമിൽട്ടണ്‍: ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യ ബംഗ്ലാദേശിനെ 110 റണ്‍സിന് തോൽപ്പിച്ചു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ആറ് കളികളിൽ നിന്ന് മൂന്ന് ജയവുമായി ആറ് പോയിന്‍റാണ് ഇന്ത്യയുടെ സമ്പാദ്യം. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.

ടോ​സ് നേ​ടി​യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 229 റ​ണ്‍​സ് നേ​ടി. യാ​സ്തി​ക ഭാ​ട്ടി​യ (50), ഷ​ഫാ​ലി വ​ർ​മ (42) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യു​ടെ ഇ​ന്നിം​ഗ്സി​ന് ന​ട്ടെ​ല്ലാ​യ​ത്. സ്മൃ​തി മ​ന്ദാ​ന​യും പൂ​ജ വ​സ്ത്രാ​ക്ക​റും 30 വീ​തം റ​ണ്‍​സ് നേ​ടി. സ്നേ​ഹ റാ​ണ 27 റ​ണ്‍​സും റി​ച്ച ഗോ​ഷ് 26 റ​ണ്‍​സും നേ​ടി. ബം​ഗ്ലാ​ദേ​ശി​നാ​യി റി​റ്റു മോ​നി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

230 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ബം​ഗ്ലാ​ദേ​ശ് ഒ​രു​ഘ​ട്ട​ത്തി​ലും ജ​യ​പ്ര​തീ​ക്ഷ ഉ​ണ​ർ​ത്തി​യി​ല്ല. നാ​ല് വി​ക്ക​റ്റ് നേ​ടി​യ സ്നേ​ഹ റാ​ണ​യാ​ണ് ബം​ഗ്ലാ​ദേ​ശി​നെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ജു​ല​ൻ ഗോ​സ്വാ​മി​യും പൂ​ജ വ​സ്ത്രാ​ക്ക​റും ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here