തിരുവനന്തപുരം: എസ്എഫ്ഐക്കെതിരെ തെറ്റായ പ്രചരണം നടക്കുകയാണെന്ന് സച്ചിൻ ദേവ്. ലോ കോളജ് സംഘർഷവുമായി യോജിക്കാൻ കഴിയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം കൃത്യമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം തകർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നു. ആദ്യം നിരോധിക്കേണ്ടത് കെഎസ്യുവിനെയാണെന്നും സച്ചിൻ ദേവ് ആരോപിച്ചു.
ആയുധങ്ങളുമായി കാമ്പസിലേക്ക് വരുന്നതാണ് കെഎസ്യുവിന്റെ രാഷ്ട്രീയം. കെഎസ്യു മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്നു. മൊബൈൽ കാമറകൾ ഓൺ ആക്കി അക്രമം അഴിച്ചു വിടുകയാണ്. നിമിഷ നേരം കൊണ്ട് വിഡിയോകൾ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുന്നു.
കോളജ് തെരഞ്ഞെടുപ്പിൽ നേരിടുന്ന പരാജയങ്ങളാണ് കെഎസ്യുവിനെ അക്രമങ്ങളിലേക്ക് നയിക്കുന്നത്. എസ്എഫ്ഐ അക്രമകാരികളാണെന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും സച്ചിൻ കുറ്റപ്പെടുത്തി.