കൊച്ചി: വർക്കലയിൽ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറു പേരെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ കോടതി ശരിവച്ചു.
പ്രതികൾ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് കോടതി നടപടി.2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ 5.30നാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തിയത്.
ഡിഎച്ച്ആര്‍എം എന്ന സംഘടന ശ്രദ്ധിക്കപ്പെടുമെന്ന വിശ്വസത്തിലായിരുന്നു ആക്രമണമെന്നു പ്രതികൾ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.