ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വി​ഷ​മം മ​ന​സി​ലാ​ക്കു​ന്നു, നാ​ലി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: കെ ​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ വി​ഷ​മം സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഭൂമി നഷ്ടപ്പെടുന്ന എ​ല്ലാ​വ​ർ​ക്കും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. നാ​ലി​ര​ട്ടി ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന​ത് വെ​റും വാ​ക്ക​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വി​ക​സ​നം അ​നു​വ​ദി​ക്കി​ല്ല എ​ന്ന ദു​ശാ​ഠ്യമാണ് പ്ര​തി​പ​ക്ഷ​ത്തി​ന്. ആ​ര് പ​റ​യു​ന്ന​താ​ണ് ജ​നം കേ​ൾ​ക്കു​ക എ​ന്ന് ന​മ്മ​ൾ​ക്ക് കാ​ണാം. യു​ഡി​എ​ഫ് വി​ചാ​രി​ച്ചാ​ൽ കു​റ​ച്ച് ആ​ളു​ക​ളെ മാ​ത്ര​മാ​കും ഇ​റ​ക്കാ​നാ​കു​ക. സ​ർ​ക്കാ​ർ പൂ​ർ​ണ തോ​തി​ൽ നാ​ട്ടി​ൽ ഇ​റ​ങ്ങി പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here