ഇന്ധന വില താങ്ങാനാകാതെ വന്നതോടെ വാങ്ങിയത് കുതിരയെ; ലാബ് അസിസ്റ്റന്റായ യൂസുഫ് ദിവസവും ജോലിക്ക് പോകുന്നതും വരുന്നതും കുതിരപ്പുറത്ത്; കൗതുകമായി കാറുകൾക്കും ബൈക്കുകൾക്കും ഇടയിലൂടെ യൂസുഫിന്റെ കുതിരപ്പുറത്തെ യാത്ര

0

ഇന്ധന വില താങ്ങാനാകാതെ വന്നതോടെ യാത്ര കുതിരപ്പുറത്താക്കി യുവാവ്. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുള്ള ഷെയ്ഖ് യൂസുഫ് എന്നയാളാണ് ഇരുചക്ര വാഹനത്തിന് പകരം കുതിരയെ വാങ്ങിയത്. കോവിഡാനന്തരം ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് ഇയാൾ കുതിരയെ വാങ്ങിയത്.

വൈ.ബി ചവാൻ കോളേജ് ഓഫ് ഫാർമസിയിലെ ലാബ് അസിസ്റ്റന്റാണ് യൂസഫ്. ‘ജിഗർ’ എന്നാണ് യൂസുഫിന്റെ കുതിരയുടെ പേര്. താമസ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് യൂസുഫ് ജോലി സ്ഥലത്തെത്തിയിരുന്നത്. ലോക്ഡൗൺ കാലത്ത് ബൈക്ക് പ്രവർത്തന രഹിതമാവുകയും ഇന്ധനവില വർധിക്കുകയും ചെയ്തപ്പോൾ യൂസുഫ് മറുത്തൊന്നും ആലോചിക്കാതെ കുതിരയെ വാങ്ങുകയായിരുന്നു.

കോവിഡ് തുടങ്ങി തുടർച്ചയായ മൂന്നാം വർഷവും ജിഗർ എന്ന തൻറെ കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന യൂസുഫിനെ ആളുകൾ ‘ഖൊഡാവാല’ എന്നാണ് വിളിക്കുന്നത്. ഔറംഗബാദിലെ റോഡുകളിലൂടെ ഓടുന്ന കാറുകൾക്കും ബൈക്കുകൾക്കും മറ്റു വാഹനങ്ങൾക്കുമിടയിൽ ജിഗറും യൂസുഫും സ്ഥിരം കാഴ്ചയായി മാറി.

LEAVE A REPLY

Please enter your comment!
Please enter your name here