റഷ്യൻ സേന മരിയുപോൾ നഗരത്തിലെ ആശുപത്രിയിൽ രോഗികളും ഡോക്ടർമാരും അടക്കം അഞ്ഞൂറു പേരെ ബന്ദികളാക്കി മനുഷ്യപരിചകളാക്കിയെന്നു യുക്രെയൻ ആരോപിച്ചു

0

കീവ്: റഷ്യൻ സേന മരിയുപോൾ നഗരത്തിലെ ആശുപത്രിയിൽ രോഗികളും ഡോക്ടർമാരും അടക്കം അഞ്ഞൂറു പേരെ ബന്ദികളാക്കി മനുഷ്യപരിചകളാക്കിയെന്നു യുക്രെയൻ ആരോപിച്ചു. നഗരത്തിൽ പ്രവർത്തിക്കുന്ന റീജണൽ ഇന്‍റൻസീവ് കെയർ ആശുപത്രിയിലാണുബന്ദിനാടകം.

പ്ര​​​ദേ​​​ശ​​​ത്തെ ഭ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ച്ച റ​​​ഷ്യ​​​ൻ സേ​​​ന ആ​​​ളു​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി ത​​​ട​​​വി​​​ൽ​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നൂ​​​റോ​​​ളം ഡോ​​​ക്ട​​​ർ​​​മാ​​​രും ബ​​​ന്ദി​​​ക​​​ളാ​​​ക്ക​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​ൻ സേ​​​ന​​​യു​​​ടെ ഷെ​​​ല്ലിം​​​ഗി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക്കു ക​​​ന​​​ത്ത​​​നാ​​​ശം നേ​​​രി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ലും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​വി​​​ടെ താ​​​ത്കാ​​​ലി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി ചി​​​കി​​​ത്സ തു​​​ട​​​ർ​​​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here