ഒരു മാസത്തോട് അടുക്കുന്ന യുദ്ധത്തിൽ റഷ്യയുടെ 15,300 ഭടന്മാരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു

0

കീവ്: ഒരു മാസത്തോട് അടുക്കുന്ന യുദ്ധത്തിൽ റഷ്യയുടെ 15,300 ഭടന്മാരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യയുടെ 509 ടാങ്കുകൾ, 1,556 കവചിത വാഹനങ്ങൾ, 252 പീരങ്കി സംവിധാനങ്ങൾ, 80 റോക്കറ്റ് വിക്ഷേപണ യൂണിറ്റുകൾ, 45 വ്യോമ പ്രതിരോധ യൂണിറ്റുകൾ, 99 വിമാനങ്ങൾ, 123 ഹെലികോപ്റ്ററുകൾ തുടങ്ങിയവയും നശിപ്പിച്ചു. യുക്രെയ്ന്‍റെ അവകാശവാദങ്ങൾ പരിശോധിച്ചിട്ടില്ല.

ത​​​ങ്ങ​​​ളു​​​ടെ 498 സൈ​​​നി​​​ക​​​ർ മാ​​​ത്ര​​​മാ​​​ണു മ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണ് റ​​​ഷ്യ നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം റ​​​ഷ്യ​​​യു​​​ടെ 7,000 സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് യു​​​എ​​​സി​​​ന്‍റെ അ​​​നു​​​മാ​​​നം. ഫെ​​​ബ്രു​​​വ​​​രി 24നാ​​​ണ് റ​​​ഷ്യ അ​​​ധി​​​നി​​​വേ​​​ശം തു​​​ട​​​ങ്ങി​​​യ​​​ത്.

Leave a Reply