സംസ്ഥാനത്ത് ബസ് ചാര്‍ജ് എത്രരൂപ കൂടുമെന്ന് ഇന്നറിയാം

0

സംസ്ഥാനത്ത് ബസ് ചാര്‍ജ് എത്രരൂപ കൂടുമെന്ന് ഇന്നറിയാം. ബസ് ചാര്‍ജ് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് ചേരും. പന്ത്രണ്ട് രൂപയിലേക്ക് ബസ് ചാര്‍ജ് യര്‍ത്തിയേക്കുമോ എന്നുള്ള ആശങ്കയിലാണ് പൊതുജനങ്ങള്‍. ബസ് ചാര്‍ജ് പത്തുരൂപയും വിദ്യാര്‍ഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന. സില്‍വര്‍ ലൈന്‍ രാഷ്ട്രീയ വിവാദങ്ങളും ഇടതുമുന്നണിയുടെ ചര്‍ച്ചക്ക് വരും.

വിദ്യാര്‍ഥികളുടെ നിരക്ക് ആറു രൂപയാക്കണം. മിനിമം നിരക്ക് 12 രൂപയാക്കണം. കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം എന്ന ആവശ്യമാണ് ബസ് ഉടമകള്‍ മുന്നോട്ട് വെയ്ക്കുന്നത്. സ്വകാര്യ ബസ് ഉടമകള്‍ അവരുടെ ആവശ്യം പറഞ്ഞുകഴിഞ്ഞു. അത് എല്‍ഡിഎഫ് അംഗീകരിച്ചാല്‍ അത് ഡീസല്‍ വിലവര്‍ധനയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കൂടി ആശ്വാസമാകും. സാധാരണക്കാര്‍ക്ക് ബാധ്യതയാകെ കെ.എസ്.ആര്‍.ടി.സിക്കും സ്വകാസ്വകാര്യ ബസ് ഉടമകള്‍ക്കും ഗുണകരമാകുന്ന നിരക്ക് വര്‍ധന പ്രതീക്ഷിക്കാം.

Leave a Reply