കെ റെയിൽ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

0

കോട്ടയം: കെ റെയിൽ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്.

മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ൻ കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ മാ​റ്റം വ​രു​ത്തി​യെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ർ ആ​രോ​പി​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി കെ ​റെ​യി​ലി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ അ​ധി​കൃ​ത​ർ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ മാ​പ്പും ര​ണ്ടാ​മ​ത്തേ​തും പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും. മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ലൈ​ൻ​മെ​ന്‍റി​ലാ​ണ് തി​രു​ത്ത​ൽ വ​രു​ത്തി​യ​ത്. മ​ന്ത്രി ഇ​നി മി​ണ്ടി​യാ​ൽ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ് പ​ല​യി​ട​ത്തും സ​മാ​ന രീ​തി​യി​ൽ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് കെ ​റെ​യി​ൽ എം​ഡി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here