പൊലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു

0

പൊലീസ് ജീപ്പിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. കസ്റ്റഡിയിൽ മർദ്ദിച്ചുവെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. പൊലീസ് ഈ വാദം നിഷേധിച്ചു. പാപ്പനംകോട് സ്വദേശി സനോഫറാണ് മരിച്ചത്. അപകടം നേരിൽ കണ്ട ദൃക്സാക്ഷി സനോഫർ മദ്യപിച്ചിരുന്നെന്നും വീഴ്ചയിലുണ്ടായ പരിക്ക് മാത്രമാണ് ഉണ്ടായിരുന്നതെന്നും പറഞ്ഞു.

സനോഫർ കസ്റ്റഡിയിലായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. സനോഫറിനെതിരെ വീട്ടുകാർ പരാതി നൽകിയിരുന്നു. സനോഫർ ആക്രമിക്കുന്നതായ വീട്ടുകാരുടെ പരാതി ബുധനാഴ്ച കൺട്രോൾ റൂമിലാണ് ലഭിച്ചത്. പൂന്തുറ സ്റ്റേഷനിലെ പൊലീസുകാർ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സനോഫറും ഭാര്യയും സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു. പിന്നീട് സനോഫർ കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നു. പൊലീസെത്തി ഓട്ടോറിക്ഷയിൽ ഫോർട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടുകാ ആശുപത്രിയിൽ എത്തിയെങ്കിലും സനോഫറിനെ ഏറ്റെടുത്തില്ല. പൊലീസ് ജീപ്പിൽ വീട്ടിൽ എത്തിച്ചുവെങ്കിലും സനോഫറിനെയും പൊലീസുകാരെയും അകത്തേക്ക് കടത്താതെ വീട്ടുകാർ ഗേറ്റ് അടച്ചുവെന്നും പൊലീസ് ആരോപിക്കുന്നു. സനോഫറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതോടെ ഇയാളെയും കൂട്ടി പൊലീസുകാർ വീണ്ടും ആശുപത്രിയിലേക്ക് പോയി. ഈ സമയത്താണ് ഓടുന്ന ജീപ്പിന്റെ പുറകിൽ നിന്നും ചാടി ഓടാൻ ഇയാൾ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here