ഉല്ലാസയാത്രക്കിടെ ബോട്ടില്‍നിന്നും തോട്ടില്‍ചാടിയ യുവാവ്‌ മരിച്ചു

0

കുമരകം: ഉല്ലാസയാത്രക്കിടെ ബോട്ടില്‍നിന്നും തോട്ടില്‍ചാടിയ യുവാവ്‌ മരിച്ചു. കറുകച്ചാല്‍ സ്വദേശി നെടുംകുന്നം നിലംപൊതിഞ്ഞ ഇടക്കല്ലില്‍ സുകുമാരന്‍ നായരുടെ മകന്‍ ഇ.എസ്‌. അജിത്ത്‌ കുമാറാ(31)ണു മരിച്ചത്‌. കവണാര്‍ തോട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.30 നായിരുന്നു സംഭവം. കായല്‍ യാത്രക്കു ശേഷം മടങ്ങുന്നതിനിടയില്‍ തോട്ടില്‍ ചാടുകയായിരുന്നു.


കുമരകം പോലീസും കോട്ടയം ഫയര്‍ ഫോഴ്‌സും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ വൈകിട്ട്‌ 4.30 നു മൃതദ്ദേഹം കണ്ടെത്തി. ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ അജിത്ത്‌ കുമാര്‍, കുമരകം എസ്‌.ഐ.എസ്‌ സുരേഷ്‌ എന്നിവര്‍ തെരച്ചിലിനു നേതൃത്വം നല്‍കി. സംസ്‌കാരം ഇന്നു നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here