കാറിൽ നിന്നും താഴെ വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നൽകി യുവാവ്

0

പന്തളം: കാറിൽ നിന്നും താഴെ വീണ പണമെടുത്ത് കാറിനു പിന്നാലെ ഓടി ഉടമയ്ക്ക് നൽകി യുവാവ്. ഫൈസൽ വാഹിദ് എന്ന ചെറുപ്പക്കാരനാണ് കാറിൽ നിന്നും വീണ 50,000 രൂപ കൈമാറി മാതൃകയായത്. തുമ്പമൺ സ്വദേശി സണ്ണിയുടെ കാറിൽ നിന്നുമാണ് പണം താഴെ വീണത്.

ഇന്നലെ 4ന് പന്തളം ജംക്‌ഷന് കിഴക്ക് യൂണിയൻ ബാങ്കിനു സമീപത്താണ് സംഭവം നടന്നത്. ‍ചെങ്ങന്നൂർ മുളക്കുഴ വാഹിദ് മൻസിലിൽ ഫൈസൽ (24), ബന്ധുവിനൊപ്പം സമീപമുള്ള കണ്ണാശുപത്രിയിൽ എത്തിയതായിരുന്നു. ദുബായിൽ ജോലി സംബന്ധമായി ഇന്ന് എറണാകുളത്ത് ഇന്റർവ്യൂവിനു ഹാജരാകുന്നതിനു മുന്നോടിയായാണ് പരിശോധനയ്ക്കെത്തിയത്.

ആശുപത്രിക്ക് പുറത്ത് ഫോൺ ചെയ്തു നിൽക്കുന്നതിനിടെയാണ്, നിർത്തിയിട്ട കാർ ഓടി തുടങ്ങിയപ്പോൾ പണം താഴെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ പണമെടുത്ത ഫൈസൽ, അതുമായി കാറിനു പിന്നാലെ ഓടി. 100 മീറ്ററോളം പിന്നിട്ടപ്പോൾ യുവാവ് ഓടിവരുന്നത് ശ്രദ്ധയിൽപെട്ട സണ്ണി, കാർ നിർത്തി വിവരം തിരക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

ഫൈസലിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച അദ്ദേഹം നന്ദി പറഞ്ഞാണ് പിരിഞ്ഞത്. തുമ്പമൺ പഞ്ചായത്ത് അംഗം തോമസ് ടി.വർഗീസ് ഉൾപ്പെടെ ഒട്ടേറെ പേർ ഫൈസലിന് അനുമോദനം അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here