കോട്ടയം മെഡിക്കൽ കോളേജിൽ ഭർത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി

0

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ഭർത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം ഒളിച്ചോടി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 40 കാരിയായ ഭാര്യയാണ് യുവാവുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ ഭർത്താവ് പോലീസിൽ പരാതി നൽകി.

പള്ളിപ്പുറം സ്വദേശിയായ ഭർത്താവാണ് ചേർത്തല പോലീസിൽ പരാതി നൽികിയത്. ഭർത്താവ് അൾസർ ബാധിച്ചു ചികിത്സയിലായിരുന്നു.
ഭർത്താവിനെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകനെയും ഉപേക്ഷിച്ചാണ് യുവതി പോയതെന്നാണ് പരാതിയിൽ പറയുന്നത്.തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ കഴിഞ്ഞ് ഭർത്താവിനെ വാർഡിലേക്ക് മാറ്റിയ ശേഷമാണ് യുവതി പോയത്. ഇതേ തുടർന്ന് ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന്പരാതിയുണ്ട് .

Leave a Reply