കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം മാടപ്പള്ളിയിലെ സമരക്കാരെ സന്ദര്‍ശിച്ചു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, പി.ജെ. ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
കെ റെയില്‍ പദ്ധതിയെ ജനങ്ങള്‍ക്കൊപ്പം നിന്ന് യുഡിഎഫ് ചെറുക്കുമെന്ന് വി.ഡി. സതീശന് പറഞ്ഞു. സമരക്കാര്‍ക്ക് പൂര്‍ണപിന്തുണയും യുഡിഎഫ് പ്രഖ്യാപിച്ചു.
അതേസമയം, മാടപ്പള്ളിയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റി. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കല്ല് പിഴുതത്. പിഴുതെടുത്ത കല്ലുകളുമായി പ്രവർത്തകരും നാട്ടുകാരും ആഹ്ലാദ പ്രകടനം നടത്തി.