രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക്‌ ഇന്നു തുടക്കമാകും

0

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക്‌ ഇന്നു തുടക്കമാകും. ഏപ്രില്‍ 26 വരെയാണ്‌ പരീക്ഷ. കേരളത്തിനകത്തും പുറത്തുമായി 2005 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ നടക്കുന്നത്‌. 4,33,325 വിദ്യാര്‍ഥികളാണു പരീക്ഷയ്‌ക്ക്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.
ഇന്ന്‌ 907 കേന്ദ്രങ്ങളിലായി 70,440 വിദ്യാര്‍ഥികളും ഏപ്രില്‍ ഒന്നിന്‌ 2005 കേന്ദ്രങ്ങളിലായി 4,19,640 വിദ്യാര്‍ഥികളും ഏപ്രില്‍ അഞ്ചിന്‌ 1,868 കേന്ദ്രങ്ങളിലായി 2,06,612 വിദ്യാര്‍ഥികളും ഏപ്രില്‍ ഏഴിന്‌ 2005 കേന്ദ്രങ്ങളിലായി 411813 വിദ്യാര്‍ഥികളും 11ന്‌ 1757 കേന്ദ്രങ്ങളിലായി 156080 വിദ്യാര്‍ഥികളും 13ന്‌ 1988 കേന്ദ്രങ്ങളിലായി 358188 വിദ്യാര്‍ഥികളും 22ന്‌ 836 കേന്ദ്രങ്ങളിലായി 53098 വിദ്യാര്‍ഥികളും 23ന്‌ 2005 കേന്ദ്രങ്ങളിലായി 4227340 വിദ്യാര്‍ഥികളും 26ന്‌ 2004 കേന്ദ്രങ്ങളിലായി 415294 വിദ്യാര്‍ഥികളും പരീക്ഷ എഴുതും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക്‌ 389 കേന്ദ്രങ്ങളിലായി 31,332 വിദ്യാര്‍ഥികളാണ്‌ പരീക്ഷ എഴുതുന്നത്‌. പരീക്ഷ നടത്തിപ്പിനായി 2005 ചീഫ്‌ സൂപ്രണ്ടുമാരെയും 4015 ഡെപ്യൂട്ടി ചീഫ്‌ സൂപ്രണ്ടുമാരെയും 22139 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്‌. പരീക്ഷകള്‍ സുഗമമായി നടക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കാനായി സംസ്‌ഥാനതലത്തിലും പ്രാദേശികമായും വിജിലന്‍സ്‌ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കും

Leave a Reply