വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ആയിരം രൂപ കടക്കാൻ വെറും 41 രൂപയുടെ അകലം മാത്രം.

0

വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ആയിരം രൂപ കടക്കാൻ വെറും 41 രൂപയുടെ അകലം മാത്രം. പൊതുമേഖലാ വിതരണ കമ്പനികൾ ഇന്നലെ 50 രൂപ കൂട്ടിയതോടെ തിരുവനന്തപുരത്ത് വില 959 ആയി. കൊച്ചിയിൽ 956.5 രൂപയും കോഴിക്കോട്ട് 958.5 രൂപയുമായി. പുറമേ അഞ്ചു ശതമാനം ജി.എസ്.ടിയുണ്ട്. കഴിഞ്ഞ ഒക്‌ടോബർ ആറിന് 15 രൂപ വർദ്ധിപ്പിച്ചിരുന്നു.അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് വീണ്ടും വിലകൂട്ടൽ. വാണിജ്യ സിലിണ്ടർ (19 കിലോഗ്രാം) വില ഇന്നലെ 8 – 8.50 രൂപ കുറച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 2017.5 രൂപ, കോഴിക്കോട്ട് 2027, കൊച്ചിയിൽ 2000.5 എന്നിങ്ങനെയാണ് പുതിയവില.ഇരട്ട പ്രഹരം; പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി
ഗ്യാസായ സബ്സിഡി

2020 മാർച്ചിൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 804 രൂപയായിരുന്നു. ആ മാസം സബ്സിഡിയായി 231 രൂപ ലഭിച്ചു. അതായത്, ഉപഭോക്താവിന് ചെലവായത് 573 രൂപ. മേയിൽ വിപണിവില 589 രൂപയായി താഴ്‌ന്നു. ഇതോടെ കേന്ദ്രം സബ്സിഡി നിറുത്തി.അതിനുശേഷം വില ഇത്രയും കൂടിയിട്ടും സബ്സിഡി പുനഃസ്ഥാപിച്ചില്ല.ഇതിനു മുമ്പ് 2014 മാർച്ചിലാണ് വീട്ടാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ആയിരം രൂപ കടന്നത്.വിലപുതുക്കൽതീയതി…………………….. ഗാർഹികം………………. വാണിജ്യം(ബ്രായ്ക്കറ്റിൽ വിലവ്യത്യാസം)2020 ഡിസം.1………………601………………………..1282.50ഡിസം.15…………………….701 (+100)……………. 1319 (+36.50)2021 ഫെബ്രുവരി 1………701………………………..1528.50 (+209.50)ഫെബ്രുവരി 4………………726 (+25)………………..1522.50 (-6)ഫെബ്രുവരി 15…………….776 (+50)………………..1513.50 (-9)ഫെബ്രുവരി 25……………801 (+25)…………………1508.50 (-5)മാർച്ച് 1………………………826 (+25)…………………1604.50 (+96)ഏപ്രിൽ 1……………………816 (-10) …………………1634 (+29.50)മേയ് 1…………………………816………………………….1588.50 (-45.50)ജൂൺ 1……………………….816………………………….1466 (-122.50)ജൂലായ് 1…………………….841.50 (+25.50)………..1550.50 (+84.50)ആഗസ്‌റ്റ് 1…………………..841.50…………………….1623 (+72.50)ആഗസ്‌റ്റ് 17…………………866.50 (+25)…………….1618 (-5)സെപ്തംബർ 1……………….891.50 (+25)…………….1692.50 (+74.50)ഒക്‌ടോബർ 1……………….891.50…………………….1728 (+35.50)ഒക്‌ടോബർ 6……………….906.50 (+15)……………1726 (-2)നവംബർ 1…………………..906.50…………………….1994 (+268)ഡിസംബർ 1………………..906.50…………………….2095.5 (+101.5) 2022ജനുവരി 1……………………906.50…………………….1993.5 (-102)ഫെബ്രുവരി 1………………906.50…………………….1902.5 (-91.5)മാർച്ച് 1……………………….906.50…………………….2008.5 (+106.5)മാർച്ച് 22……………………..956.5 (+50)………………2000.5 (-8)പെട്രോൾ, ഡീസൽ
വി​ല ഇന്നും കൂടിപെട്രോൾ വില: ₹ 108.11
കൂടിയത്: 88 പൈസഡീസൽ വില: ₹ 95.17
കൂടിയത്: 84 പൈസ

Leave a Reply