മുടക്കുഴ പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സായ വലിയതോട് സംരക്ഷിക്കുന്നതിന് കയർഭൂവസ്ത്രമൊരുക്കി പഞ്ചായത്ത്

0

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ മുഖ്യ ജലസ്രോതസ്സായ വലിയതോട് സംരക്ഷിക്കുന്നതിന് കയർഭൂവസ്ത്രമൊരുക്കി പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ മുടക്കുഴ പമ്പ് ഹൗസ് പരിസരത്തുനിന്ന് ഒരു കിലോമീറ്റർ നീളത്തിലാണ് കയർഭൂവസ്ത്രം വിരിച്ചത്. തോടരിക് സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാമച്ചം നട്ടുപിടിപ്പിക്കുകയും ചെയ്തു. 100 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻകഴിഞ്ഞതായി പദ്ധതി ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ പറഞ്ഞു.

പഞ്ചായത്തംഗം പി.എസ്. സുനിത്തിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റോഷ്‌നി എൽദോ, ജോസ് എ. പോൾ, കെ.ജെ. മാത്യു, വത്സ വേലായുധൻ, സോമി, ബിന്ദു ഉണ്ണി, ബി.ഡി.ഒ. റഹിമ, അസി. എൻജിനീയർ ഷിബി, ദീപ ശ്രീജിത്ത്, റിജി ഷിജുകുമാർ, സാലി ബിജോയി, മണി തിലകൻ, ജലജ പ്രകാശ്, വി.ഇ.ഒ. ജാൻസി, പ്ലാനിങ്‌ ഓഫീസർ സജി, ഓവർസിയർ ജയശ്രീ, ബിന്ദു മോഹനൻ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here