10-ാം ക്ലാസുകാരനായ മകന്റെ മോഷണം പോയ സൈക്കിൾ തിരികെ കിട്ടാൻ‌ പിതാവ് എഴുതിയൊട്ടിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

0

ചേർപ്പ്: 10-ാം ക്ലാസുകാരനായ മകന്റെ മോഷണം പോയ സൈക്കിൾ തിരികെ കിട്ടാൻ‌ പിതാവ് എഴുതിയൊട്ടിച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. എട്ടുമന ചിറക്കുഴിയിലെ പെയിന്റിങ് തൊഴിലാളി വലിയകത്ത് സൈഫുദ്ദീന്റെ മകന്റെ സൈക്കിളാണ് കരുവന്നൂർ രാജാ കമ്പനി ബസ് സ്റ്റോപ്പ് പരിസരത്ത് നിന്ന് ശനിയാഴ്ച കാണാതായത്. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റോപ് വരെ സൈക്കളിൽ വന്നാണ് കുട്ടി സ്കൂളിലേക്ക് പോവുയിരുന്നത്. ബന്ധു നൽകിയ പഴയ സൈക്കിളാണ് ഇത്.

സൈക്കിൾ മോഷണം പോയതോടെ കുട്ടിയുട യാത്ര ബുദ്ധിമുട്ടിലായി. അവന്റെ സങ്കടം കൂടി കണ്ടതോടെ സൈഫുദ്ദീന് സഹിച്ചില്ല. കടലാസിൽ സങ്കടങ്ങൾ പകർത്തി സൈക്കിൾ മോഷണം പോയ സ്ഥലത്ത് ഒട്ടിച്ചു വച്ചു. സൈക്കിൾ .”എന്റെ മകന് പുതിയതോ പഴയതോ ആയ സൈക്കിൾ വാങ്ങി നൽകുവാൻ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് നിർവാഹമില്ല.

അതിനാൽ അത് എടുത്തയാൾ ഇതു വായിക്കുവാനിടയായാൽ ഞങ്ങളുടെ സ്ഥിതി മനസ്സിലാക്കി ആ സൈക്കിൾ തിരിച്ചു തരണമെന്നു വിനീതമായി അപേക്ഷിക്കുന്നു. ദയ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക 8606161369 നമുക്കെല്ലാവർക്കും എന്നും നന്മ വരട്ടെ… ദൈവം അനുഗ്രഹിക്കട്ടെ സൈക്കിൾ എടുത്തയാളുടെ ശ്രദ്ധയിൽ ഈ ബോർഡ് പെട്ടാൽ മകന് സൈക്കിൾ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിതാവ്.

LEAVE A REPLY

Please enter your comment!
Please enter your name here