ദിലീപിനെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂർ; നാളെയും ഹാജരാകണം

0

ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ൻ ദി​ലീ​പി​നെ ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ൽ‌ ഏ​ഴു​മ​ണി​ക്കൂ​ർ നീ​ണ്ടു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ദി​ലീ​പ് മൊ​ഴി ന​ൽ​കി.

രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ ആ​ലു​വ​യി​ലെ പ​ത്മ​സ​രോ​വ​ര​ത്തി​ലെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ദി​ലീ​പ് പോ​ലീ​സ് ക്ല​ബ്ബി​ൽ ഹാ​ജ​രാ​യ​ത്. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്.

ന‌​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഏ​പ്രി​ൽ 15ന് ​മു​ൻ​പാ​യി കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം.

കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്ന് ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും തു​ട​രാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ദി​ലീ​പി​ന്‍റെ ഫോ​ണു​ക​ളു​ടെ ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

Leave a Reply