ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍, ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി

0

കൊച്ചി: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളില്‍, ഹിന്ദു സംഘടനാ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്ത് തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.

ഹിന്ദുഐക്യവേദി നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു. 2019 ജനുവരിയില്‍ ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താലില്‍ ഏതെങ്കിലും തരത്തില്‍ കലാപ ആഹ്വാനമോ മറ്റ് തരത്തിലുള്ള ശ്രമങ്ങളോ ശശികല ടീച്ചറുടെ ഭാഗത്തു നിന്നുമുണ്ടായെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നും കോടതി പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുക്കാനായി ഡിജിപി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്യുന്നതാണ് കോടതി വിധി.

Leave a Reply