വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടാനും നേരിടാനും സംസ്ഥാന പൊലീസില്‍ ‘കലാപ വിരുദ്ധസേന’ വരുന്നു

0

വര്‍ഗീയ കലാപങ്ങള്‍ക്ക് തടയിടാനും നേരിടാനും സംസ്ഥാന പൊലീസില്‍ ‘കലാപ വിരുദ്ധസേന’ വരുന്നു. ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് സേന രൂപവത്കരിക്കാനുദ്ദേശിക്കുന്നത്. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും ലഭ്യമാക്കും.

മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. സം​സ്ഥാ​ന​ത്ത്​ വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ പൊ​തു​വെ കു​റ​വാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത്​ ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ ശ്ര​മ​മു​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ്​ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ ​സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പു​തി​യ നീ​ക്കം. സം​സ്ഥാ​ന​ത്തെ ആം​ഡ്​ ബ​റ്റാ​ലി​യ​നു​ക​ള്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചാ​ണ്​ ക​ലാ​പ​വി​രു​ദ്ധ സേ​ന രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ബ​റ്റാ​ലി​യ​നി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ള്‍ നേ​രി​ടാ​ന്‍ സേ​ന​യി​ലെ പ​രി​മി​തി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​നു​ള്ള നീ​ക്കം. ഇ​തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് ആ​യു​​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ല്‍കും.

ഇ​ത്ത​ര​ത്തി​ൽ പു​തി​യ സേ​ന രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള ശി​പാ​ർ​ശ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് കൈ​മാ​റി. ഇ​തി​നൊ​പ്പം കേ​സു​ക​ളു​ടെ എ​ണ്ണ​മ​നു​സ​രി​ച്ച് പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം ക്ര​മീ​ക​രി​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ എ.​ഐ.​ജി​യോ​ട് ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ ഡി.​ജി.​പി നി​ര്‍ദേ​ശം ന​ല്‍കി. കേ​സു​ക​ള്‍ കു​റ​വു​ള്ള പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ മ​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക്​ പു​ന​ര്‍വി​ന്യ​സി​ക്കാ​നാ​ണ് തീ​രു​മാ​നം.

Leave a Reply