സ്‌കോളര്‍ഷിപ്പോടെ യുകെയില്‍ പഠിക്കാന്‍ അവസരമൊരുക്കി ഷുവര്‍ ഗ്രോ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി

0

കൊച്ചി: ലോകത്തിലെ ഏറ്റവും മികവുറ്റ പാഠ്യപദ്ധതികളുള്ള യുകെയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിന് അവസരമൊരുക്കി ഷുവര്‍ ഗ്രോ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി. വിദേശ വിദ്യാഭ്യാസ മേഖലയില്‍ തന്നെ ഏറ്റവും ഗുണനിലവാരമുള്ള സര്‍വ്വകലാശാലകളുള്ള യുകെയില്‍, വിദ്യഭ്യാസത്തിനും ദൈനം ദിന ആവശ്യങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന സ്‌കോളര്‍ഷിപ്പുകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പഠന ചിലവ് കുറയ്ക്കുകയാണ് ഷുവര്‍ ഗ്രോ ചെയ്യുന്നത്. വിദേശ പഠനത്തിനായി യുകെ തിരഞ്ഞെടുക്കുന്ന അനേകം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അവരുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് സഹായിക്കുകയാണ് ഷുവര്‍ ഗ്രോ ഓവര്‍സീസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി.

പത്ത് വര്‍ഷത്തിലധികമായി ഓവര്‍സീസ് കണ്‍സള്‍ട്ടന്‍സി രംഗത്തു പ്രവര്‍ത്തന പരിചയമുള്ള മാനേജ്മെന്റ് വിദഗ്ധരടങ്ങിയ ഷുവര്‍ ഗ്രോ കണ്‍സള്‍ട്ടന്‍സി വിദ്യാര്‍ഥികളെ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ സാമ്പത്തിക സഹായം കണ്ടെത്താനും അത് പരമാവധി പ്രയോജനപ്പെടുത്താനും സഹായിക്കുന്നു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷുവര്‍ ഗ്രോ ഇതിനോടകം ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ യുകെയില്‍ ഉപരി പഠനത്തിന് അവസരമൊരുക്കിയത്. യുകെയിലെ കോഴ്‌സുകളുടെ ദൈര്‍ഘ്യം താരതമ്യേന കുറവായതിനാല്‍ തന്നെ വലിയൊരു തുക വിദ്യാര്‍ഥികള്‍ക്ക് ലാഭിക്കാനാവും. യുകെയില്‍ പഠനത്തോടൊപ്പം പാര്‍ട് ടൈം ജോലി ചെയ്യാനുള്ള സംവിധാനവും ഉറപ്പുവരുത്താറുണ്ടെന്ന് ഷുവര്‍ ഗ്രോ ഓവർസീസ് എഡ്യൂക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ മേരി ജോൺ പറഞ്ഞു. അതോടൊപ്പം വെക്കേഷന്‍ സമയത്ത് ഫുള്‍ ടൈം ജോലി ചെയ്യാനുള്ള അവസരവും ഒരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പങ്കാളികള്‍ക്കും കുടുംബത്തിനും യുകെയില്‍ പോകാനുള്ള ഫാമിലി സപ്പോര്‍ട്ടും ഷുവര്‍ ഗ്രോ നല്‍കുന്നുണ്ട്.

IELTS നിര്‍ബന്ധമില്ലാതെ തന്നെ യുകെയിലെ ഏതു സര്‍വ്വകലാശാലയും, കോഴ്‌സും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരവും ഷുവര്‍ ഗ്രോ നല്‍കുന്നുണ്ട്. യുകെയിലെ ബഹുമുഖമായ സംസ്‌കാരങ്ങള്‍ അടുത്തറിയാനും, ഭാഷാവികസനം സാധ്യമാക്കാനും വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഗവേഷക രംഗത്തും യുകെ വിദ്യാഭ്യാസം ഉന്നത നിലവാരമുള്ളതാണ്. സര്‍വകലാശാലകളിലെ 76 ശതമാനവും ആഗോള തലത്തില്‍ തന്നെ മുന്‍നിര വിദ്യാഭ്യാസ സേവനം നല്‍കുന്നവയാണ്. വളരെ വലിയൊരു പിന്തുണയാണ് യുകെ ഗവണ്മെന്റ് അന്തര്‍ദേശിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വിദേശപഠനം നല്‍കുന്ന സാധ്യതകള്‍ വളരെ വലുതാണെന്ന് ഷുവർ ഗ്രോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here