കടുത്ത ചൂടിന് ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു

0

തിരുവനന്തപുരം ∙ കടുത്ത ചൂടിന് ആശ്വാസം പകരാൻ വേനൽമഴ എത്തുന്നു. സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നു മുതൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളിൽ ഇതു തുടരും.തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.എസ്.സന്തോഷ് പറഞ്ഞു. വടക്കൻ കേരളത്തിൽ ഇൗ ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയില്ല.

സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലാ‍യിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകൽ ഏറ്റവും ഉയർന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരിൽ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെൽഷ്യസ്. തൃശൂർ വെള്ളാനിക്ക‍രയാണ് തൊട്ടടുത്ത്: 38.6. മറ്റു ജില്ലകളിൽ 35നും 38 ഡിഗ്രി സെൽഷ്യസിനുമിട‍യിലാണ് ഉയർന്ന താപനില. കഴിഞ്ഞ 3 ദിവസങ്ങളിൽ കൊല്ലം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ചൂടുകൂടുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നൽകിയിരുന്നു. ഇൗ മാസം അവസാനം വരെ നേരിയ മഴ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here