സ്വന്തം വീടിനോട് ചിലര്‍ക്ക് വല്ലാത്തൊരു ആത്മബന്ധമുണ്ടാ

0

ന്യൂയോര്‍ക്ക്: സ്വന്തം വീടിനോട് ചിലര്‍ക്ക് വല്ലാത്തൊരു ആത്മബന്ധമുണ്ടാകും. പകരം എന്തൊക്കെ തരാമെന്ന് പറഞ്ഞാലും വീട് വിട്ടുകൊടുക്കാന്‍ അങ്ങനെയുള്ളവർ തയ്യാറാവണമെന്നില്ല. അത്തരത്തില്‍ സ്വന്തം വീടിന് വാഗ്ദാനംചെയ്യപ്പെട്ട സ്വപ്‌ന വില വേണ്ടെന്നുവെച്ച ഒരു സ്ത്രീയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്.

അമേരിക്കയിലെ സിയാറ്റില്‍ ജീവിച്ചിരുന്ന ഈഡിത്ത് മെയ്‌സ്ഫീല്‍ഡ് എന്ന വയോധികയുടേതായിരുന്നു ഈ വീട്. 2006 ല്‍ ഈ വീട് ഉള്‍പ്പെടുന്ന സ്ഥലത്ത് ഒരു മാള്‍ നിർമിക്കാന്‍ ഒരു ബില്‍ഡർ രംഗത്തെത്തുന്നതോടെയാണ് ഇവരുടെ വീട് വാർത്തകളില്‍ ഇടംപിടിക്കുന്നത്. മാള്‍ നിർമിക്കുന്നതിനായി വീടിരിക്കുന്ന സ്ഥലം വില്‍ക്കാന്‍ 84-കാരിയായ ഈഡിത്ത് മെയ്‌സ്ഫീല്‍ഡ് തയ്യറായിരുന്നില്ല. വീടിന് മോഹവില വരെ വാഗ്ദാനം ചെയ്തിട്ടും അവർ വഴങ്ങിയില്ല.

1952 -ല്‍ 3750 ഡോളറിനാണ് ഈഡിത്ത് ഈ വീട് വാങ്ങുന്നതെന്ന് സിയാറ്റില്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ അമ്മ ആലീസിനൊപ്പമാണ് ഈഡിത്ത് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട് വില്‍ക്കില്ലെന്ന ഈഡിത്തിന്റെ വാശി വിജയിച്ചതിനാല്‍ അവരുടെ വീടിന് ചുറ്റുമായാണ് അവസാനം മാള്‍ ഉയര്‍ന്നത്. ഈഡിത്തിന്റെ 1050 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് അഞ്ച് നില മാളിനാല്‍ ചുറ്റപ്പെട്ട നിലയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here