സിംലി കാറിടിച്ച് കൊല്ലപ്പെട്ടത് റോഡരുകിൽ സ്കൂട്ടർ നിർത്തി സംസാരിക്കുന്നതിനിടെ; ഗുരുതര പരിക്കേറ്റ ഭർത്താവിന്റെ നിലയിൽ മാറ്റമില്ല

0

ഏനാത്ത്: യുവതിയെ മരണം തട്ടിയെടുത്തത് റോഡരുകിൽ സ്കൂട്ടർ നിർത്തി സംസാരിക്കുന്നതിനിടെ. ഇന്നലെ വൈകിട്ട് മൂന്നുമണിക്കാണ് കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ സിംലി (36) കാർ ഇടിച്ച് മരിച്ചത്. പുതുശേരിഭാഗം ജംക്‌ഷനിൽ ഗവ. എൽപി സ്കൂളിനു മുന്നിലായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തു നിന്നുവന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ സംരക്ഷണ വേലി തകർത്ത് ദമ്പതികളെ ഇടിക്കുകയായിരന്നു. അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഭർത്താവ് ടി.രാജേഷിനെ (38) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ റോഡരികിൽ നിർത്തി സംസാരിക്കുകയായിരുന്നു ദമ്പതികൾ. ഈ സമയം ഏനാത്ത് ഭാഗത്തുനിന്നു വന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ചു. സംരക്ഷണ വേലി തകർത്ത് നടപ്പാതയിലേക്ക് ഇടിച്ചുകയറിയ വാനിന്റെ അടിയിൽപ്പെട്ട നിലയിലായിരുന്നു സ്കൂട്ടർ. ഏനാത്ത് ഭാഗത്തുനിന്ന് ചൂരക്കോടുള്ള വാടക വീട്ടിലേക്കു വരികയായിരുന്നു ദമ്പതികൾ. മക്കൾ: റെയ്സർ രാജേഷ്, റിയ രാജേഷ്

Leave a Reply