എംജി സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം

0

കൊച്ചി: എംജി സര്‍വകലാശാലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം. ബഹുഭൂരിപക്ഷം കോളജുകളും എസ്എഫ്‌ഐ നിലനിര്‍ത്തി. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 16 കോളേജുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു.

വാഴക്കുളം സെന്റ് ജോര്‍ജ്, തൃക്കാക്കര കെഎംഎം എന്നീ കോളേജ് യൂണിയന്‍ കെഎസ്‌യുവില്‍നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. തൃപ്പുണിത്തുറ ഗവ. ആര്‍ട്‌സ് കോളേജ്, ആര്‍എല്‍വി കോളേജ്, സംസ്‌കൃതം കോളേജ്, വൈപ്പിന്‍ ഗവ. കോളേജ്, മാല്യങ്കര എസ്എന്‍എം, കോതമംഗലം എംഎ കോളേജ്, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളേജ്, കോതമംഗലം എല്‍ദോ മാര്‍ ബസേലിയസ് കോളേജ്, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജ്, കോതമംഗലം മൗണ്ട് കാര്‍മല്‍ കോളേജ്, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്‌സ് കോളേജ്, ഇടപ്പള്ളി സ്റ്റാറ്റ്‌സ് കോളേജ്, പൈങ്ങോട്ടൂര്‍ എസ്എന്‍ കോളേജ്, കൊച്ചി എംഇഎസ് കോളേജ് എന്നിവിടങ്ങളില്‍ എതിരില്ലാതെ എസ്എഫ്‌ഐ സാരഥികള്‍ വിജയിച്ചു.

കുന്നുകര എംഇഎസ് കോളേജ്, മണിമലക്കുന്ന് ഗവ. കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ആലുവ ഭാരത് മാതാ ആര്‍ട്‌സ് കോളേജ്, പൂത്തോട്ട എസ്എന്‍ ലോ കോളേജ്, പുത്തന്‍വേലിക്കര ഐഎച്ച്ആര്‍ഡി, കൊച്ചിന്‍ കോളേജ്, പിറവം ബിപിസി, മൂവാറ്റുപുഴ നിര്‍മല,പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ് എന്നിവിടങ്ങളിലും എസ്എഫ്‌ഐ വിജയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here