തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം

0

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷം. കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇരു വിദ്യാർത്ഥി സംഘടനകളും തമ്മിൽ കൈയാങ്കളി ഉണ്ടായത്. ഇതേ തുടർന്ന് എണ്ണത്തിൽ കൂടുതലായ എസ്എഫ്‌ഐ പ്രവർത്തർ കെഎസ് യു പ്രവർത്തകരെ തിരിഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ കെഎസ് യു യൂണിറ്റ് പ്രസിഡന്റിന് നേരെയും പുരുഷന്മാരായ എസ്എഫ്‌ഐക്കാർ ആക്രമണം നടത്തി. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്നയെ എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു.

സംഘർഷത്തിൽ നിലത്തുവീണ വനിതാ നേതാവിനെ നിലത്തിട്ടു ചവിട്ടുന്നവും മർദ്ദിക്കുന്നതുമായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ശരിക്കും നടുക്കുന്നതാണ്. വിരലിൽ എണ്ണാവുന്ന കെഎസ് യു പ്രവർത്തകരെ സംഘടിതമായി ആക്രമിക്കുകയായിരുന്നു കൈയൂക്കിന്റെ ബലത്തിൽ എസ്എഫ്‌ഐ പ്രവര്ത്തകർ.

രാത്രി 8 മണിയോടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. കെഎസ്‌യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായ സഫ്‌നയെ എസ്എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. മർദനത്തിന്റെ ദൃശ്യങ്ങൾ കെഎസ്‌യു പുറത്തുവിട്ടിട്ടുണ്. ഈ ദൃശ്യങ്ങൾ ഭീകരമാണ്. വനിതാ നേതാവിനെ ചവിട്ടുന്നതും തൊഴിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണം.

യൂണിയൻ ഉദ്ഘാടനത്തിനിടെയുണ്ടായ വാക്ക് തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റത് കെ.എസ്.യു പ്രവർത്തകർക്കാണ്. നേരത്തെ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇടപെട്ടാണ് പരിക്കേറ്റ കെഎസ് യു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിനൊപ്പം തന്നെ കൂടാതെ മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം ഒരു വനിതയെ അതിക്രൂരമായ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൽ റിട്ടൺ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു എന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here