കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് നേരെ യാത്രക്കാരനിൽ നിന്നു ലൈംഗിക അതിക്രമം

0

പാലിയേക്കര (തൃശൂർ): കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് നേരെ യാത്രക്കാരനിൽ നിന്നു ലൈംഗിക അതിക്രമം. കൊച്ചിയിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് രാത്രി ബൈക്ക് യാത്ര സുരക്ഷിതമല്ലാത്തതിനാൽ കെഎസ്ആർടിസി ബസിൽ പോകാൻ തീരുമാനിക്കുകയായിരിക്കുന്നു വീട്ടമ്മ. ശല്യക്കാരനെ പൊലീസിലേ‍ൽപിച്ച ശേഷം വീട്ടമ്മ മകനോടൊപ്പം ബൈക്കിൽ യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 12.30നു ദേശീയപാതയിൽ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമാണു സംഭവം.

അമ്മയും മകനും കൊച്ചിയിൽ നിന്നു ബൈക്കിൽ പോകാനാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീടു തീരുമാനം മാറ്റി. ബസിൽ അമ്മയെ കയറ്റിവിട്ട് മകൻ ബൈക്കിൽ പിന്നാലെ യാത്ര ചെയ്യുന്നുണ്ടായിരുന്നു.

ചാലക്കുടി എത്തിയപ്പോൾ യാത്രക്കാരൻ ശല്യം തുടങ്ങി. പരാതിയെത്തുടർന്നു ടോൾപ്ലാസയിൽ കണ്ടക്ടർ ബസ് നിർത്തി സംഭവം ഹൈവേ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി.

അമ്മയും മകനും പുതുക്കാട് സ്റ്റേഷനിലെത്തിയെങ്കിലും പരാതി എഴുതി നൽകാൻ തയാറായില്ല. ഇതോടെ ഇരുകൂട്ടരുടെയും വിവരങ്ങൾ ശേഖരിച്ചു ശല്യക്കാരനെ താക്കീതു ചെയ്തു വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here