റോയിയും സൈജുവും ദുരുദ്ദേശത്തോടെ സമീപിച്ച് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു; അപകടകാരണം അമിതവേഗത്തിൽ സൈജു തങ്കച്ചൻ പിന്തുടർന്നതെന്നും കണ്ടെത്തൽ; മോഡലുകളുടെ മരണത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

0

കൊച്ചി: വാഹനാപകടത്തിൽ പെട്ട് മോഡലുകൾ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. റോയ് വയലാട്ടും സൈജു തങ്കച്ചനും ഉൾപ്പെടെ എട്ടുപേർക്കെതിരെയാണ് കുറ്റപത്രം. വാഹനം അപകടത്തിൽ പെടാൻ കാരണമായത് പ്രതി സൈജു തങ്കച്ചൻ അമിതവേഗതയിൽ പിന്തുടർന്നതാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

റോയും സൈജുവും ദുരുദ്ദേശ്യത്തോടെ മോഡലുകളെ സമീപിച്ചെന്നും ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. മോഡലുകളുടെ വാഹനം ഓടിച്ച മാള സ്വദേശി അബ്ദുറഹിമാൻ അമിതമായി മദ്യപിച്ചിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മോഡലുകൾ സഞ്ചരിച്ചിരുന്നു വാഹനം വൈറ്റിലയ്ക്കടുത്തെ ചക്കരപ്പറമ്പിൽ വച്ച് അപകടത്തിൽപ്പെട്ടത്. കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചൻ കാർ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഹോട്ടലിൽ നടന്ന പാർട്ടിക്കിടെ സൈജു തങ്കച്ചനും ദുരുദ്ദേശ്യത്തോടെ മോഡലുകളെ സമീപിച്ചിരുന്നു. അതിന് ശേഷമാണ് ഹോട്ടലിൽ നിന്ന് തിരിച്ചുവരാൻ മോഡലുകൾ നിർബന്ധിതരായത്.

കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ രക്ഷിക്കുന്നതിനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന് പിന്നാലെ റോയ് വയലാട്ടിനും സൈജു തങ്കച്ചനുമെതിരെ കൂടുതൽ കേസുകൾ പുറത്തുവന്നത്

LEAVE A REPLY

Please enter your comment!
Please enter your name here