സൗദി അറേബ്യക്ക് നേരെ നേരെ വീണ്ടും മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

0

റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദയ്‍ക്ക് നേരെ വീണ്ടും ഭീകരാക്രമണം. യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്‍ച രാത്രി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് ‘അല്‍ അറബിയ’ റിപ്പോര്‍ട്ട് ചെയ്‍തു. ജിദ്ദയ്‍ക്ക് നേരെ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ അറബ് സഖ്യസേന നിര്‍വീര്യമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിദ്ദ ശറഫിയയില്‍ വലിയ സ്‍ഫോടന ശബ്‍ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇക്കാര്യത്തില്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Leave a Reply