പ്രശസ്‌ത ശാസ്‌ത്രകാരനും ചരിത്രകാരനുമായ കെ.ടി. രവി വര്‍മ്മ അന്തരിച്ചു

0

തൃപ്പൂണിത്തുറ: പ്രശസ്‌ത ശാസ്‌ത്രകാരനും ചരിത്രകാരനുമായ കെ.ടി. രവി വര്‍മ്മ (കുഞ്ഞുണ്ണി വര്‍മ്മ-85) മുംബൈയില്‍ അന്തരിച്ചു. കൊച്ചി രാജകുടുംബാംഗമാണ്‌്.
1937ല്‍ തൃപ്പൂണിത്തുറയില്‍ രാജകുടുംബത്തില്‍ ജനിച്ച്‌ മുംബൈയില്‍ വിദ്യാഭ്യാസം നേടി. മുംബൈയില്‍ എസ്‌.ഐ.ഇ.എസ്‌. കോളജില്‍ ജന്തുശാസ്‌ത്രവിഭാഗം മേധാവിയായി വിരമിച്ചു. പരിണാമം എങ്ങിനെ, പരിണാമം എന്നാല്‍, മനുഷ്യ പരിണാമം എന്നീ ഗ്രന്ഥങ്ങള്‍ ശാസ്‌ത്ര.സാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ചു. മരുമക്കത്തായത്തെ കുറിച്ചുള്ള പഠനം പഴന്തമിഴ്‌ പഠനത്തില്‍ എത്തിച്ചു.
ആര്യന്മാരുടെ ഉത്ഭവം, ഋഗേ്വദം മുതല്‍ ഓണപ്പാട്ടു വരെ, മരുമക്കത്തായം, പണ്ടത്തെ മലയാളം, പരശുരാമന്‍ ഒരു പഠനം, ജ്‌ഞാനേശ്വരി തുടങ്ങിയവയാണു മറ്റു കൃതികള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവാണ്‌. ഭാര്യ: ഉഷ. മകന്‍: ഉദയന്‍. മരുമകള്‍: ചന്ദ. സംസ്‌കാരം മുംബൈ ശിവജി പാര്‍ക്കില്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here