ഇന്ത്യൻ നാവികസനയിൽ എസ്എസ്‌സി ഓഫീസർ തസ്തികകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

0

ദില്ലി:  ഇന്ത്യൻ നാവികസനയിൽ എസ്എസ്‌സി ഓഫീസർ തസ്തികകളിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു.  ഫെബ്രുവരി 25 മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്.  അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് joinindiannavy.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മാർച്ച് 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022-ലേക്കുള്ള ഒഴിവും യോഗ്യതയും
ഇന്ത്യൻ നാവികസേനയിൽ ആകെ 155 തസ്തികകളിലേക്കാണ് നിയമനം. ജനറൽ സർവീസ് [GS (X)] ഹൈഡ്രോ കേഡർ – 40, നേവൽ ആർമമെന്റ് ഇൻസ്പെക്ടറേറ്റ് കേഡർ (NAIC) – 6, എയർ ട്രാഫിക് കൺട്രോളർ (ATC) – 6, ഒബ്സെർവർ – 8, പൈലറ്റ് – 15, ലോജിസ്റ്റിക്സ് – 18, വിദ്യാഭ്യാസം – 17, എഞ്ചിനീയറിംഗ് ബ്രാഞ്ച് (GS) – 45 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. ഔദ്യോഗിക വെബ്‌സൈറ്റിൽ – joinindiannavy.gov.in-ൽ  ഈ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാം.

ഇന്ത്യൻ നേവി റിക്രൂട്ട്‌മെന്റ് 2022-ലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകളുടെ സൂക്ഷ്മപരിശോധന, SSB അഭിമുഖം, വൈദ്യ പരിശോധന, അന്തിമ മെറിറ്റ് ലിസ്റ്റ് എന്നീ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ.  ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക – joinindiannavy.gov.in., അക്കൗണ്ട് ലോഗിൻ ചെയ്യുക, അപേക്ഷാ ഫോം പൂരിപ്പിക്കുക, ഒറിജിനൽ JPG ഫോർമാറ്റിൽ സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോയ്‌ക്കൊപ്പം ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുക.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന്  അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിൽപെട്ട മികച്ച തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ,  തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, ഏറ്റവും മികച്ച തൊഴിലാളികൾക്കാണ്  കേരള സർക്കാർ തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നത്.

സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണ തൊഴിലാളി, ചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/ സെയിൽസ്‌വുമൺ, നഴ്‌സ്, ഗാർഹിക തൊഴിലാളി, ടെക്‌സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ-പാരമ്പര്യ തൊഴിലാളി, മാനുഫാക്ചറിംഗ്-പ്രോസസ്സിംഗ് മേഖലയിലെ തൊഴിലാളി, മത്സ്യത്തൊഴിലാളി (മത്സ്യബന്ധന, വില്പന തൊഴിലാളികൾ) എന്നീ 17 മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം . ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഓരോ മികച്ച  തൊഴിലാളിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും വീതം നൽകും. 

ഈമാസം 7 വരെ തൊഴിലാളികൾക്ക് ലേബർകമ്മീഷണറുടെ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ നൽകാം. തൊഴിലിലെ അറിവും നൈപുണ്യവും, അച്ചടക്കം, കൃത്യനിഷഠ, സഹപ്രവർത്തകരോടും ഉപഭോക്താക്കളോടുമുള്ള പെരുമാറ്റം, ശുചിത്വബോധം തുടങ്ങിയ പതിനൊന്ന് മാനദണ്ഡങ്ങളാണ് ശ്രേഷ്ഠ തൊഴിലാളിയെ കണ്ടെത്തുന്നതിന് ആസ്പദമാക്കിയിട്ടുള്ളത്. കൂടുതൽ  വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കുന്നതിനും lc.kerala.gov.in  പോർട്ടലിൽ തൊഴിലാളി ശ്രേഷ്ഠ എന്ന ലിങ്ക് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here