അർദ്ധരാത്രിയിൽ യുവതിയുടെ വീട്ടിലേക്ക് രത്‌നേഷ് എത്തിയത് കൊല്ലാനുറച്ച് തന്നെ; വീട്ടിൽ തീ പടരുന്നത് നാട്ടുകാർ കണ്ടതോടെ കൊലപാതക ശ്രമം പാളി; വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ സ്വയം തീ കൊളുത്തി 42 കാരൻ; കോഴിക്കോട് വളയം ഞെട്ടലിൽ

0

കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്‌നേഷ് (42) ആണ് മരിച്ചത്. പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു.

കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളിൽ കയറിയത്. പെട്രോൾ ഒഴിച്ച് കിടപ്പുമുറിയിൽ തീയിട്ട് യുവതിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. ഇതിനിടെ രത്‌നേഷിനും പൊള്ളലേറ്റു. ആക്രമണ ശ്രമത്തിനിടെ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു

പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും

Leave a Reply