ഇനി കളി മാറും, പുതിയ ജഴ്സിയിൽ തിളങ്ങി രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ചുതകർത്ത് സഞ്ജുവും ചഹാലും

0

പുതിയ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഒരു തകർപ്പൻ വിഡിയോയിലൂടെയാണ് രാജസ്ഥാൻ ജഴ്സി അവതരിപ്പിച്ചത്. ഓസ്ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പല കടമ്പകളും കടന്ന് ജഴ്സി ഡെലിവറി ചെയ്യുന്ന മാഡിസണും അത് സ്വീകരിക്കുന്ന സഞ്ജുവും ചഹാലുമാണ് വിഡിയോയിലുള്ളത്.

സഞ്ജു സാംസൺ, യുസ്വേന്ദ്ര ചാഹൽ, ഓസ്‌ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ എന്നിവരാണ് ജേഴ്‌സി അനാച്ഛാദനം ചെയ്യുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പല കടമ്പകൾ കടന്ന് ജേഴ്‌സി ഡെലിവറി ചെയ്യുന്ന മാഡിസണും, അത് ഏറ്റുവാങ്ങുന്ന സഞ്ജുവും ചാഹലുമാണ് വീഡിയോയിലുള്ളത്. നീലയും പിങ്കും ചേർന്ന നിറങ്ങളിലാണ് ജേഴ്‌സിയുടെ ഡിസൈൻ.
അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുതായി അവതരിപ്പിച്ച ടീം, ഗുജറാത്ത് ടൈറ്റൻസിന്റെ ജേഴ്‌സി ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അനാച്ഛാദനം ചെയ്തിരുന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഹെഡ് കോച്ച് ആശിഷ് നെഹ്റ, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റ് ടീം ഒഫീഷ്യൽസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ച്.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുന്നത്. മെയ് 26ന് ഫൈനൽ മത്സരം നടക്കും. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here