ലോകത്തിലെ ഏറ്റവും വലിയ കൊറിയർ സർവീസ് കോർപ്പറേഷനായ ഫെഡ്എക്‌സിന്റെ സി.ഇ.ഒ ആയി മലയാളിയായ രാജ് സുബ്രഹ്‌മണ്യത്തെ (56) നിയമിച്ചു. അമേരിക്കയാണ് ആസ്ഥാനം.സ്ഥാപകൻ ഫ്രെഡറിക് ഡബ്ല്യു സ്മിത്ത് ജൂണിൽ സ്ഥാനമൊഴിയുമ്പോൾ ചുമതലയേൽക്കും.കമ്പനിക്ക് ആഗോളതലത്തിൽ ആറു ലക്ഷം ജീവനക്കാരുണ്ട്.കേരളത്തിലെ മുൻ ഡി.ജി.പിയായ സി.സുബ്രഹ്മണ്യത്തിന്റെയും ആരോഗ്യവകുപ്പിൽ നിന്നു വിരമിച്ച ഡോ.ബി കമലമ്മാളിന്റെയും മകനാണ്. തിരുവനന്തപുരം ലയോള സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. 1991ലാണ് ഫെഡ്എക്‌സിൽ എത്തുന്നത്.
നിലവിൽ ഡയറക്ടർ ബോർഡ് അംഗമാണ് .ഫെഡ്എക്‌സ് എക്‌സ് പ്രസിന്റെ പ്രസിഡന്റ്, സി.ഇ.ഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്‌സ് കോർപ്പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷൻ ഓഫീസർ ചുമതലകളും വഹിച്ചിട്ടുണ്ട്. ഫെഡെക്സിലെ മുൻ ജീവനക്കാരിയായ ഉമയാണ് ഭാര്യ