മോസ്‌കോ: “അയാളോടു പറഞ്ഞേക്കൂ, ഞാന്‍ അവരെ തകര്‍ക്കുമെന്ന്” – യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ സമാധാന ശ്രമങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ മറുപടിയാണിത്. അനൗദ്യോഗികമായി സമാധാനശ്രമങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച്, യുക്രൈന്‍ പ്രസിഡന്റ് സ്വന്തം കൈപ്പടയില്‍ നല്‍കിയ കത്തുമായി എത്തിയപ്പോഴാണ് പുടിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
തുര്‍ക്കിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്നലെ ചര്‍ച്ച നടക്കാനിരിക്കെയാണ് പുടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈന്‍ മുന്നോട്ടുവയ്‌ക്കുന്ന ഉപാധികളാണ് സെലന്‍സ്‌കിയുടെ കത്തിലുണ്ടായിരുന്നത്. യുക്രൈന്റെ അപേക്ഷ സ്വീകരിച്ചാണു ചെല്‍സി ഫുട്‌ബോള്‍ക്ല ബ് ഉടമ കൂടിയായ അബ്രമോവിച്ച് സമാധാന ശ്രമങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയത്. പാശ്‌ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പുടിന്റെ അടുത്ത അനുയായി അബ്രമോവിച്ചടക്കമുള്ള റഷ്യന്‍ ശതകോടീശ്വരന്‍മാരെ വലയ്‌ക്കുകയാണ്.
അതിനിടെ, അബ്രമോവിച്ചിനും യുക്രൈന്‍ പ്രതിനിധി സംഘത്തിനും നേരെ വിഷപ്രയോഗം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അബ്രമോവിച്ചും യുക്രൈന്‍ ഉദ്യോഗസ്‌ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ഇരുകൂട്ടര്‍ക്കും ശാരീരിക അസ്വാസ്‌ഥ്യം നേരിട്ടു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അബ്രമോവിച്ചിന്റെ ഉള്‍പ്പെടെ നിരവധി റഷ്യന്‍ വ്യവസായികളുടെ പിന്തുണ യുക്രൈന്‍ നേടിയതായി സെലെന്‍സ്‌കി പറഞ്ഞിരുന്നു. ഇതും പുടിന്റെ പ്രകോപനത്തിനു കാരണമായിട്ടുണ്ടാകാം എന്നാണു റിപ്പോര്‍ട്ട്.