വടക്കൻ ചെന്നൈയിൽ ജനവാസമേഖലയിൽ പ്യുവർ ഇവി ഇലക്‌ട്രിക് സ്കൂട്ടർ തീപിടിച്ചു പൊട്ടിത്തെറിച്ചു

0

ചെന്നൈ: വടക്കൻ ചെന്നൈയിൽ ജനവാസമേഖലയിൽ പ്യുവർ ഇവി ഇലക്‌ട്രിക് സ്കൂട്ടർ തീപിടിച്ചു പൊട്ടിത്തെറിച്ചു. മഞ്ഞമ്പാക്കത്തെ മാത്തൂർ ടോൾ പ്ലാസയ്ക്കു സമീപമാണ് സംഭവമുണ്ടായത്.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ചു​വ​ന്ന നി​റ​ത്തി​ലു​ള്ള സ്കൂ​ട്ട​റി​നാ​ണ് തീ​പി​ടി​ച്ച​ത്. രാ​ജ്യ​ത്തു ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ത്തി​നി​ടെ ഇ​ല​ക്‌ട്രി​ക് സ്കൂ​ട്ട​ർ ക​ത്തു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ല​യു​ടെ​യും ഒ​കി​നാ​വ ഓ​ട്ടോ​ടെ​ക്കി​ന്‍റെ​യും ഇ​ലക്‌ട്രിക് സ്കൂ​ട്ട​റു​ക​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്.

Leave a Reply