കെ​-റെ​യി​ൽ പ്ര​തി​ഷേ​ധം; മ​ണ്ണെ​ണ്ണ ത​ളി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ 150 പേ​ർ​ക്കെ​തി​രെ കേ​സ്

0

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി മാട​പ്പ​ള്ളി​യി​ല്‍ കെ-​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ഭീ​ഷ​ണി മു​ഴ​ക്കി​യ 150 പേ​ര്‍​ക്കെ​തി​രെ കേ​സ്. സം​ഭ​വ​ത്തി​നി​ടെ തൃ​ക്കൊ​ടി​ത്താ​നം ​പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ ദി​വ്യാമോ​ളു​ടെ ക​ണ്ണി​ല്‍ മ​ണ്ണെ​ണ്ണ വീ​ണെ​ന്നും കാ​ഴ്ച​യ്ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഇ​ന്ന് മു​ത​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ ക​ല്ലി​ട​ലും സ​ര്‍​വേ​യും പു​ന​രാ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Leave a Reply