കെ.സി. വേണുഗോപാലിനെതിരേ കണ്ണൂരില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

0

കണ്ണൂര്‍: അഞ്ചു സംസ്‌ഥാനങ്ങളിലെ കനത്ത പരാജയത്തിന്റെ പേരില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരേ കണ്ണൂരില്‍ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സേവ്‌ ദ്‌ കോണ്‍ഗ്രസിന്റെ പേരിലുള്ള പോസ്‌റ്ററുകള്‍ കണ്ണൂര്‍ ശ്രീകണ്‌ഠാപുരത്തെ കോണ്‍ഗ്രസ്‌ ഓഫീസിനു മുന്നിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌.
“അഞ്ച്‌ സംസ്‌ഥാനം വിറ്റുത്തുലച്ച കെ.സി. വേണുഗോപാലിന്‌ ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ… കോണ്‍ഗ്രസിനെ രക്ഷിക്കൂ…” തുടങ്ങിയ മുദ്രവാക്യങ്ങളാണ്‌ പോസ്‌റ്ററിലുള്ളത്‌.വേണുഗോപാലിന്റെ അടുത്ത അനുയായിയായ ഇരിക്കൂര്‍ എം.എല്‍.എ. സജീവ്‌ ജോസഫിന്റെ ഓഫീസ്‌ പരിസരത്തും പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.
അതേസമയം, പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടത്‌ അറിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വം വ്യക്‌തമാക്കി.
പോസ്‌റ്റര്‍ പതിക്കുകയോ സാമൂഹിക മാധ്യമങ്ങള്‍ വഴി അഭിപ്രായപ്രകടനം നടത്തുകയോ ചെയ്ുന്നയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here