പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

0

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. ഇന്ന് പെട്രോൾ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇന്നലെ യഥാക്രമം 87, 85 പൈസവീതം കൂട്ടിയിരുന്നു. ഇതോടെ 2 ദിവസം കൊണ്ട് പെട്രോളിന് 1.74 രൂപയും ഡീസലിന് 1.69 രൂപയും കൂട്ടി.

രാജ്യത്ത് ഗാർഹിക സിലിണ്ടർ വില വർധിപ്പിക്കുന്നത് 5 മാസത്തെ ഇടവേളയ്ക്കുശേഷമാണ്. വാണിജ്യ സിലിണ്ടറിന് ഈ മാസം ഒന്നിന് 106 രൂപ വർധിപ്പിച്ചിരുന്നു. ഇതിന് ഇന്നലെ 8 രൂപ കുറച്ചതോടെ വില 2000.50 രൂപയായി. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മാസങ്ങളായി ഇന്ധന, ഗാർഹിക പാചകവാതക വിലകളിൽ മാറ്റം വരുത്തിയിരുന്നില്ല.

സബ്സിഡിയുമില്ല

ക്രൂഡ് വില 110 ഡോളർ വരെ ഉയർന്ന 2013–14 ൽ പാചകവാതകം ഗാർഹിക സിലിണ്ടർ വില 1241 രൂപ വരെ എത്തിയിട്ടുണ്ട്. എന്നാൽ പൊതുജനങ്ങൾക്ക് സബ്സിഡി ആശ്വാസമായിരുന്നതിനാൽ ഉപയോക്താവിന് ചെലവാക്കേണ്ടിയിരുന്നത് 414 രൂപ മാത്രമായിരുന്നു. യഥാർഥ വിലയുടെ പകുതിയിലധികം സബ്സിഡിയായി ലഭിച്ചിരുന്നു. 2020 ജൂലൈയിലാണ് പാചകവാതക സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കിയത്. പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരമുള്ള 8 കോടി ഉപയോക്താക്കൾക്കു മാത്രമാണ് നിലവിൽ സബ്സിഡി ലഭിക്കുന്നത്. രാജ്യമാകെ പാചകവാതക ഉപയോക്താക്കൾ 30.53 കോടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here