ഒമാനിലെ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താർ നടത്താൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തി

0

ഒമാനിലെ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താർ നടത്താൻ കൊവിഡ് അവലോകന സുപ്രീം കമ്മിറ്റി വിലക്കേർപ്പെടുത്തി. രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന് മുകളിലുള്ളവർക്കും തറാവീഹ് നമസ്കാരത്തിന് അധികൃതർ അനുമതി നൽകിയിരുന്നു. കൊവിഡ് സുരക്ഷ നിർദ്ദേശങ്ങൾ മസ്ജിദുകളിൽ കർശനമായി പാലിക്കേണ്ടതുണ്ട്.

പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ മുൻകരുതൽ നടപടികളുടെ ഭാഗമായി കർശനമായി പാലിക്കണമെന്നും കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചു. രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ നിർബന്ധമായും ബൂസ്റ്റര്‍ ഡോസ് എടുക്കണം.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങളിലെ കൊവിഡ്​ കേസുകളെപ്പറ്റി വിലയിരുത്തി. കൊവിഡ്​ അവലോകന സുപ്രീം കമ്മിറ്റി സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ഇഫ്താർ ആശംസകളും നേർന്നു.

Leave a Reply