മാസ്ക് വേണ്ട, ആൾക്കൂട്ടം നിയന്ത്രിക്കില്ല; കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഒരു ഇന്ത്യൻ സംസ്ഥാനം

0

മുംബൈ: കൊവിഡ് നിയന്ത്രണങ്ങളെല്ലാം പൂർണമായി എടുത്ത് മാറ്റി മഹാരാഷ്ട്ര. സംസ്ഥാനത്ത് ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദേശം.

പുതിയ അറിയിപ്പ് അനുസരിച്ച് ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്.

കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here