റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍

0

റഷ്യന്‍ സ്റ്റേറ്റ് ടിവിയില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. .യുദ്ധം വേണ്ട എന്ന പോസ്റ്ററുമായാണ് അവർ ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ടത്.

യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ മരീന ഓവ്സ്യാനിക്കോവ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. യുക്രൈൻ യുദ്ധത്തെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിന് കടുത്ത നിയന്ത്രണമാണ് റഷ്യൻ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ താമസിച്ചുവരുന്ന മരീനയുടെ മാതാവ് റഷ്യന്‍ സ്വദേശിയും പിതാവ് യുക്രൈനിയനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here