കണ്ണൂർ പരിയാരത്ത് എസ്.എം.എ രോഗം ബാധിച്ച മൂന്ന് വയസുകാരിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ ഒരുമിക്കുകയാണ് നാട്

0

കണ്ണൂർ പരിയാരത്ത് എസ്.എം.എ രോഗം ബാധിച്ച മൂന്ന് വയസുകാരിയുടെ ചികിത്സാ ചെലവ് കണ്ടെത്താൻ ഒരുമിക്കുകയാണ് നാട്. പരിയാരം വായാട്ടെ ഷാജി – റോഷ്നി ദമ്പതികളുടെ മകൾ 3 വയസുകാരി ഷാനിക്കായാണ് നാട് സുമനസുകളുടെ സഹായം തേടുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി രോഗം ബാധിച്ച ഷാനിയ്ക്ക് എഴുന്നേറ്റ് നിൽക്കണമെങ്കിൽ ആറു കോടി രൂപയുടെ മരുന്ന് വേണം. ജനിച്ച് ആറാം മാസത്തിലാണ് രോഗം തിരിച്ചറിഞ്ഞത്. ശരീരത്തിലെ മസിലുകൾ നശിക്കുന്നതിനൊപ്പം ശ്വാസംമുട്ടലും ന്യുമോണിയയും വിട്ടു മാറുന്നില്ല

ഷാനിയുടെ സഹോദരൻ ഇഷാനും ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇഷാന് അമേരിക്കൻ എൻ.ജി.ഒ സംഘടനവഴി സൗജന്യമായി മരുന്ന് ലഭിച്ചിരുന്നു. ചികിത്സ തുടരുകയാണ്. ഷാനിയുടെ ചികിത്സ ചെലവിനായി ഷാനി ചികിത്സ കമ്മിറ്റി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മന്ത്രി എം.വി ഗോവിന്ദൻ, കെ.സുധാകരൻ എം പി എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം.

A/C Name: Shani Chikilsa Sahaya Committee
Federal Bank, Taliparamba Branch

A/C No: 11270200017719

IFS Code: FDRL0001127

Leave a Reply