കീവ്: യുക്രെയ്നിലെ ഖാർകീവിലുള്ള ബഹുനില പഠനകേന്ദ്രത്തിനു നേർക്കുണ്ടായ റഷ്യൻ ആക്രമണത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രാമാറ്റോർസ്കിലുണ്ടായ ഷെൽ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു.
ലിവിൽ വിമാനത്താവളത്തിനു സമീപമുള്ള വിമാനങ്ങളുടെ തകരാർ പരിഹരിക്കുന്ന പ്ലാന്റിനു നേർക്ക് മിസൈൽ ആക്രമണം ഉണ്ടായി. നിരവധി മിസൈലുകളാണ് പ്ലാന്റിൽ പതിച്ചത്. വിമാനത്താവളം സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. കീവിന്റെ വടക്കൻ ഭാഗത്തും സ്ഫോടനം നടന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.